Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Love

Thrissur

വി​ജ​യോ​ത്സ​വ​വും സ്‌​നേ​ഹാ​ദ​ര​വും

മാ​ള സൊ​ക്കോ​ർ​സോ

മാ​ള: സൊ​ക്കോ​ർ​സോ സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങ് ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ൾ, യു​എ​സ്എ​സ് വി​ജ​യി​ക​ൾ, യു​പി, ഹൈ​സ്കൂ​ൾ ഡെ​യ്‌​ലി കാ​റ്റി​ക്കി​സം റാ​ങ്ക് ജേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ മ​രി​യ​റ്റ് സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നെ​റ്റ് സി​എം​സി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഗ്രേ​സ്മ​രി​യ സി​എം​സി, മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജ​ൻ കൊ​ടി​യ​ൻ, വാ​ർ​ഡ് മെ​മ്പ​ർ ജോ​ഷി കാ​ഞ്ഞൂ​ത്ത​റ, സി​സ്റ്റ​ർ മേ​രി​യാ​ൻ സി​എം​സി (സു​പ്പീ​രി​യ​ർ, സൊ​ക്കോ​ർ​സോ കോ​ൺ​വ​ന്‍റ്), സോ​യ് കോ​ല​ഞ്ചേ​രി ( എ​ച്ച്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ്), സ​ജീ​വ് ക​മ്മ​ത്ത് ( എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ്), സി​സ്റ്റ​ർ ജി​ൽ​സ സി​എം​സി, സി​സ്റ്റ​ർ സൗ​മ്യ സി​എം​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.


ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​ല്‍​സി, പ്ല​സ് ടു ​സി​ബി​എ​സ്ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ മെ​റി​റ്റ് ഡേ ​ച​ട​ങ്ങും എ​ജ്യു​ക്കേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങി​ന്റെ​യും ഉ​ദ്ഘാ​ട​നം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ടി.​എ. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി. ​ന​ന്ദ​കു​മാ​ര്‍, സെ​ക്ര​ട്ട​റി വി. ​രാ​ജ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ഗീ​വ​ര്‍​ഗീ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ സു​ജാ​ത രാ​മ​നാ​ഥ​ന്‍, ഗി​രി​ജ മേ​നോ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് റാ​ണി പ്ര​ദീ​പ്കു​മാ​ര്‍, മി​നി മോ​ഹ​ന്‍​ദാ​സ്, സേ​തു​മാ​ധ​വ​ന്‍ പ​റ​യം​വ​ള​പ്പി​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളി​നു​ള്ള പു​ര​സ്‌​കാ​രം പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ഗീ​വ​ര്‍​ഗീ​സ് എം​എ​ല്‍​എ​യി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി.
പൊ​റ​ത്തി​ശേ​രി മ​ഹാ​ത്മാ സ്‌​കൂ​ള്‍ ഓ​ള്‍​ഡ് സ്റ്റു​ഡ​ന്‍റ്സ്
പൊ​റ​ത്തി​ശേ​രി: മ​ഹാ​ത്മാ സ്‌​കൂ​ള്‍ ഓ​ള്‍​ഡ് സ്റ്റു​ഡ​ന്‍റ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന സ​ദ​സും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി മാ​സ്റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​ന​ധ്യാ​പി​ക ബി​ന്ദു, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി​നി​ത, സി​ന്ധു ഗി​രീ​ഷ്, അ​ശ്വ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കാ​ര്‍​ത്തി​ക എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പേ​ഴ്‌​സ​ണ​ല്‍ സെ​ക്ര​ട്ട​റി ജ​യ​ദേ​വ​ന്‍ രാ​മ​ന്‍​കു​ള​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

എ​സ്എ​ന്‍ ഹ​യ​ര്‍​
സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ജ​യോ​ത്സ​വം കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​റും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യു​മാ​യ ഡോ.​ടി.​എ​സ്. സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ന്‍ ച​ന്ദ്രി​ക എ​ജു​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ്മാ​ന​ദാ​നം വി​ശി​ഷ്ട അ​തി​ഥി​ക​ള്‍ നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി.​ജി. സി​ന്‍​ല, ക​റ​സ്‌​പോ​ണ്ട​ന്‍റ് മാ​നേ​ജ​ര്‍ പി.​കെ. ഭ​ര​ത​ന്‍ മാ​സ്റ്റ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ന്ധു എം. ​ച​ന്ദ്ര​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. കു​മാ​ര​ന്‍, പ്ര​ധാ​ന​ധ്യാ​പി​ക പി.​വി. ക​വി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

എ​ല്‍​ബി​എ​സ്എം സ്‌​കൂ​ൾ‍

അ​വി​ട്ട​ത്തൂ​ര്‍: എ​ല്‍​ബി​എ​സ്എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വ​വും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള എം​എ​ല്‍​എ എ​ക്‌​സ​ല​ന്‍​സി പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ന​ട​ത്തി. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​ഐ​ടി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി വി.​ജെ. ആ​ദ​ര്‍​ശ് മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം സി.​എ​സ്. ഓ​മ​ന​ക്കു​ട്ട​ന്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എ.​സി. സു​രേ​ഷ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ.​വി. രാ​ജേ​ഷ്, പ്ര​ധാ​ന​ധ്യാ​പി​ക എ​ന്‍.​എ​സ്. ര​ജ​നി​ശ്രീ, പി​ടി​എ പ്ര​സി​ഡ​ന്റ് ജോ​സ​ഫ് അ​ക്ക​ര​ക്കാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.


ഊ​ര​കം സ്റ്റാ​ര്‍ ക്ല​ബ്


ഊ​ര​കം: സ്റ്റാ​ര്‍ ക്ല​ബി​ന്‍റെ വാ​ര്‍​ഷി​ക​വും മേ​രി ടീ​ച്ച​ര്‍ സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും ക്ല​ബ്ബി​ന്‍റെ സ്റ്റാ​ര്‍ വി​ദ്യാ മി​ത്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​ത്തം​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു വ​ര്‍​ക്കി കാ​രാ​ത്ര​ക്കാ​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം അ​ഞ്ജ​ലി ഷാ​ബു, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ന്‍റോ തോ​മ​സ്, സെ​ക്ര​ട്ട​റി ടോ​ജോ തൊ​മ്മാ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സി. സു​രേ​ഷ്, ട്ര​ഷ​റ​ര്‍ ജെ​യിം​സ് പോ​ള്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ര്‍. ജോ​ണ്‍, ക​ണ്‍​വീ​ന​ര്‍ ജോ​മോ​ന്‍ തൊ​മ്മാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up